Latest NewsNewsInternational

70,000 രൂപയുടെ ജാക്കറ്റ് ധരിച്ച് രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം : ആരോപണവുമായി ബിജെപി

ഷില്ലോങ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി ബിജെപി. 70,000 രൂപ വിലയുള്ള ജാക്കറ്റ് ധരിച്ചാണ് രാഹുല്‍ മേഘാലയ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് എത്തിയതെന്നാണ് ബിജെപിയുടെ ആരോപണം. 2015ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 11 ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ചതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

ജാക്കറ്റിന്റെ മോഡലും വിലയും ബ്രാന്‍ഡും വ്യക്തമാക്കുന്ന ചിത്രവും രാഹുല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രവും ചേര്‍ത്തുവച്ചുള്ള ട്വീറ്റിലൂടെയാണ് മേഘാലയ ബിജെപി രാഹുലിനെതിരെ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ‘സെലിബ്രേഷന്‍ ഓഫ് പീസ്’ എന്ന സംഗീത പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ രാഹുല്‍ ധരിച്ചിരുന്ന കറുത്ത ജാക്കറിനെ വിമര്‍ശിച്ചാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

 

Tags

Related Articles

Post Your Comments


Back to top button
Close
Close