Latest NewsIndiaNews

പരീക്ഷയെ നേരിടാന്‍ 25 മന്ത്രങ്ങള്‍; പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്കായി മോദിയുടെ എക്സാം വാരിയേര്‍സ്

ന്യൂഡല്‍ഹി: പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്കായി മോദിയുടെ എക്സാം വാരിയേര്‍സ്. പരീക്ഷയ്ക്കു മുന്നോടിയായി രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം. ‘എക്സാം വാരിയേര്‍സ്’ എന്നു പേരിട്ട പുസ്തകം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് പ്രകാശനം ചെയ്യുക.

പരീക്ഷാക്ലേശം നേരിടാന്‍ 25 മന്ത്രങ്ങളാണ് മോദി പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ക്കു പുറമേ, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള നിര്‍ദേശങ്ങളും പുസ്തകത്തിലുണ്ട്. യോഗ ആസനമടക്കമുള്ള കാര്യങ്ങളും നിര്‍ദേശിക്കുന്നുണ്ട്. പ്രതിസന്ധികളെ തരണം ചെയ്യാന്‍ യുവാക്കളെയും വിദ്യാര്‍ഥികളെയും പ്രേരിപ്പിക്കുന്നതും പ്രോല്‍സാഹിപ്പിക്കുന്നതുമായ ഉള്ളടക്കമാണ് പുസ്തകത്തിലുള്ളത്. 208 പേജുകളുള്ള പുസ്തകം പുറത്തിറക്കുന്നത് പെന്‍ഗ്വിന്‍ ബുക്സാണ്.

 

 

 

Tags

Post Your Comments


Back to top button
Close
Close