KeralaLatest NewsNews

പുലര്‍ച്ചെ വീട്ടുകാരെ വിളിച്ചുണര്‍ത്തി അപരിചിതന്‍ വെള്ളം ചോദിച്ചു വന്നതില്‍ ദുരൂഹത : വീടിന്റെ ഗേറ്റിന്റെ പൂട്ട് തുറന്നിട്ടുമില്ല : എന്നാല്‍..

തിരുവനന്തപുരം : വീടിന്റെ ടെറസില്‍ തങ്ങിയ അപരിചിതനെ വീട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. പട്ടത്താനം പി കെ നഗറില്‍ അഞ്ചിനാണു സംഭവം. രാവിലെ അപരിചിതന്‍ വാതിലില്‍ തട്ടി വിളിച്ചു വീട്ടുകാരോടു വെള്ളം ചോദിക്കുകയായിരുന്നു.

ഈ സമയം വീടിന്റെ ഗേറ്റ് പൂട്ടി ഇട്ടിരിക്കുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ ചോദ്യം ചെയ്തു. രാത്രി ടെറസിനു മുകളില്‍ ഉണ്ടായിരുന്നു എന്നും ദാഹിച്ചപ്പോള്‍ വാട്ടര്‍ ടാങ്കില്‍ നിന്നു വെള്ളം കുടിക്കാന്‍ ടെറസില്‍ കയറിയാതായിരുന്നു എന്നും ഇയാള്‍ പറയുന്നു.

തിരുവനന്തപുരം സ്വദേശിയായ നിതിനായിരുന്നു പിടിയിലായ അപരിചിതന്‍. ഇയാളുടെ കൈവശം വിലകൂടിയ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. മാന്യമായ വസ്ത്ര ധാരണമായിരുന്നു എന്നും പറയുന്നു. വീട്ടുകാരുടെ പരാതിയില്‍ യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.

Tags

Post Your Comments


Back to top button
Close
Close