Latest NewsNewsBusiness

ബി.എസ്.എന്‍ ലാന്‍ഡ്‌ലൈനില്‍ നിന്ന് ഏത് നെറ്റ്‌വര്‍ക്കിലേയ്ക്കും അണ്‍ലിമിറ്റഡ് സൗജന്യ കാള്‍ : ഓഫറിന്റെ വിശദ വിവരങ്ങള്‍ ഇങ്ങനെ

 

ന്യൂഡല്‍ഹി : BSNL ന്റെ പുതിയ ലാന്‍ഡ് ലൈന്‍ ഓഫറുകള്‍ വീണ്ടും പുറത്തിറക്കി .പുതിയ ഓഫറുകള്‍ എന്നുപറയുവാന്‍ സാധിക്കില്ല ,കാരണം ഈ ലാന്‍ഡ് ലൈന്‍ ഓഫര്‍ 2016ലെ സ്വാതന്ത്ര്യ ദിനത്തില്‍ ഞായറാഴ്ചകളില്‍ പൂര്‍ണ സൗജന്യ കോള്‍ സേവനം ബിഎസ്എന്‍എല്‍ പുറത്തിറക്കിയിരുന്നു .

എന്നാല്‍ കഴിഞ്ഞ മാസം ഈ ഓഫറുകള്‍ നിര്‍ത്തലാക്കിയിരുന്നു .ഇപ്പോള്‍ ഇതാ വീണ്ടും ഈ ഓഫറുകള്‍ മൂന്നു മാസത്തേക്ക് ലഭിക്കുന്നു .BSNL ലാന്‍ഡ് ലൈന്‍ ഉപഭോതാക്കള്‍ക്ക് ഞായറാഴ്ചകളില്‍ ഏത് നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാവുന്നതാണ് .

മൂന്നു മാസത്തേക്കു കൂടിയാണ് ഓഫര്‍ നീട്ടുന്നതെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ പറഞ്ഞു.എന്നാല്‍ രാത്രിയില്‍ ലഭിച്ചുകൊണ്ടിരുന്ന സൗജന്യ കോളുകള്‍ BSNL നിര്‍ത്തലാക്കിയിരുന്നു .രാത്രി 10.30 മണി മുതല്‍ രാവിലെ ആറുമണിവരെ ലഭിച്ചിരുന്ന ഓഫറുകളാണ് നിര്‍ത്തലാക്കിയിരുന്നത് .

shortlink

Related Articles

Post Your Comments


Back to top button