UAELatest NewsNewsInternationalGulf

ഭൂചലനം: തുർക്കിയിലും സിറിയയിലുമുള്ള പ്രിയപ്പെട്ടവരെ യുഎഇയിലെ താമസക്കാർക്ക് സൗജന്യമായി ഫോണിൽ വിളിക്കാം

അബുദാബി: തുർക്കിയിലും സിറിയയിലുമുള്ള പ്രിയപ്പെട്ടവരെ യുഎഇയിലെ താമസക്കാർക്ക് സൗജന്യമായി ഫോണിൽ വിളിക്കാം. യുഎഇ നെറ്റ്‌വർക്കിൽ നിന്ന് സിറിയയിലേക്കും തുർക്കിയിലേക്കും ഒരാഴ്ചത്തേക്ക് സൗജന്യ കോളുകൾ വാഗ്ദാനം ചെയ്യുന്നതായി ടെലികോം കമ്പനി ഇത്തിസലാത്ത് അറിയിച്ചു. ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 16 വരെ ഈ ഓഫർ ലഭിക്കും.

Read Also: ‘പട്ടിണി പാവങ്ങളുടെ തുണി ഉരിഞ്ഞ് ഓടുകയാണ് പിണറായി, 50 രൂപ പെൻഷൻ കൊടുത്തിട്ട് 200 രൂപ തട്ടിയെടുക്കുന്ന പോക്കറ്റടിക്കാരൻ’

സിറിയയിലേക്കും തുർക്കിയിലേക്കും യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് സൗജന്യ ഇൻകമിംഗ് കോളുകൾ സ്വീകരിക്കാനും യുഎഇയിലേക്കോ സിറിയയിലേക്കും തുർക്കിയിലേക്കും പരിധിയില്ലാതെ ഔട്ട്ഗോയിംഗ് കോളുകൾ ചെയ്യാനും കഴിയുമെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം, തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ മരണപ്പെട്ടവർക്കായി യുഎഇയിൽ പ്രത്യേക പ്രാർത്ഥന നടത്തി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്തെ എല്ലാ മസ്ജിദുകളിലും ജുമുഅ നമസ്‌കാര ശേഷം പ്രാർത്ഥന നടത്തണമെന്നായിരുന്നു അദ്ദേഹം നൽകിയ നിർദ്ദേശം. ഇതിന് പുറമെ ഇരുരാജ്യങ്ങൾക്കും നിരവധി സഹായങ്ങളും യുഎഇ നൽകുന്നുണ്ട്.

Read Also: നീർക്കെട്ട് കുറയ്ക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ: ലെമൺ ഗ്രാസിന്റെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button