Latest NewsNewsInternational

രാവിലെ ടിവി ഓണാക്കിയപ്പോള്‍ വാര്‍ത്താ ചാനലിലെ ബ്രേക്കിംഗ് കണ്ട് ജനങ്ങള്‍ ഞെട്ടി : എന്താണെന്ന് സംഭവിച്ചതെന്നറിയാന്‍..

ഇസ്ലാമാബാദ്: രാവിലെ ടിവി ഓണാക്കിയപ്പോള്‍ അപ്പോള്‍ വന്ന ബ്രേക്കിംഗ് വാര്‍ത്ത കണ്ട് ജനങ്ങള്‍ അമ്പരന്നു. വാര്‍ത്ത ചാനലില്‍ ബ്രേക്കിംഗ് ന്യൂസ് ആയി പോയത് ആ ചാനലിലെ റിപ്പോര്‍ട്ടറുടെ വിവാഹമായിരുന്നു.

സ്വന്തം വിവാഹ വാര്‍ത്ത ചാനലില്‍ ബ്രേക്കിംഗ് ന്യൂസ് ആയി നല്‍കി റിപ്പോര്‍ട്ടര്‍. ഒപ്പം ഭാര്യയുടെയും കുടുംബാംങ്ങളുടെയും അഭിമുഖവും സംപ്രേഷണം ചെയ്തു. വിശിഷ്ട വ്യക്തികളുടെയും താരങ്ങളുടെയും വിവാഹം തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനലുകള്‍ പരസ്പരം മത്സരിക്കുന്ന കാലത്താണ് സ്വന്തം വിവാഹവാര്‍ത്ത തന്നെ റിപ്പോര്‍ട്ടര്‍ ബ്രേക്കിംഗ് ന്യൂസ് ആയി നല്‍കിയത്.

‘പാകിസ്ഥാന്‍ സിറ്റി 41’ എന്ന പ്രദേശിക ചാനലിന്റെ റിപ്പോര്‍ട്ടര്‍ ആയ ഹനാന്‍ ബുഖാരിയാണ് സ്വന്തം വിവാഹം ബ്രേക്കിംഗ് ന്യൂസ് ആയി നല്‍കിയത്. ഒപ്പം പിതാവ്, മാതാവ്, ഭാര്യ, ഭാര്യയുടെ മാതാപിതാക്കള്‍ എന്നിവരുടെ അഭിമുഖവും അദ്ദേഹം ചാനലില്‍ കൊടുത്തു. ‘ബ്രേക്കിംഗ് ന്യൂസ്’ ചാനല്‍ പൂര്‍ണമായും സംപ്രേക്ഷണവും ചെയ്തു.

ഇത്തരത്തില്‍ ബ്രേക്കിംഗ് നല്‍കാന്‍ ഒരു കാരണവുമുണ്ട്. ഹനാന്‍ ബുഖാരിയുടേത് പ്രണയ വിവാഹമായിരുന്നു . താന്‍ മാത്രമല്ല, കുടുംബം മുഴുവന്‍ തന്റെ വിവാഹത്തില്‍ സന്തോഷിക്കുന്നു എന്ന് പുറംലോകത്തെ അറിയിക്കുന്നതിനു വേണ്ടിയാണ് അയാള്‍ വിവാഹം ബ്രേക്കിംഗ് ന്യൂസ് ആയി നല്‍കിയത്.

വിവാഹം കഴിഞ്ഞശേഷം കുടുംബാംഗങ്ങളെ ഇന്റര്‍വ്യൂ ചെയ്ത ബുഹാരിയുടെ പ്രധാന ചോദ്യം’ ഇപ്പോള്‍ എന്തു തോന്നുന്നു’ എന്നതായിരുന്നു. മകന്റെ വിവാഹത്തില്‍ ദൈവത്തിന് നന്ദി പറയുന്നതായി പിതാവ് മറുപടിയും നല്‍കുന്നുണ്ട്.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button