Latest NewsNewsInternational

ഡ്രൈവിംഗ് ടെസ്റ്റിനിടെ മാനസിക സമ്മര്‍ദ്ദം :യുവതി മരിച്ചു

ചൈന: ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതി ഹൃദയാഘാതം മൂലം മരിച്ചു. ചൈനയിലാണ് സംഭവം. ടെസ്റ്റിനിടെ 31കാരിയായ യുവതി കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. ഇതായിരുന്നു യുവതിയെ ഹൃദയാഘാതത്തിലേക്ക് നയിച്ചത്.

ജനുവരി 31നാണ് സംഭവം. ടെസ്റ്റ്‌ നടക്കുമ്പോഴായിരുന്നു യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. കാർ തുറന്ന് യുവതിയെ പുറത്തെടുത്ത്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടനടി മരിക്കുകയായിരുന്നു. ടെസ്റ്റിൽ ശരീരവും മനസ്സും ഒരുപോലെ പ്രവർത്തിക്കണം. അനാവശ്യ ടെൻഷനാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം.

shortlink

Post Your Comments


Back to top button