Latest NewsNewsIndia

ഈ രണ്ട് ചിത്രങ്ങള്‍ തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാമോ? സോഷ്യല്‍മീഡിയയില്‍ വൈറലായി ഒരു ചിത്രവും ഒരു ചോദ്യവും

ഇന്റര്‍നെറ്റ് ലോകം ഒന്നടങ്കം ഒരു ചോദ്യത്തിനു പിന്നാലെയാണിപ്പോള്‍. ഒറ്റനോക്കില്‍ ഒരു പോലെ ഇരിക്കുന്ന രണ്ട് ചിത്രങ്ങള്‍, എന്നാല്‍ അവ വ്യത്യസ്തങ്ങളാണ് താനും. സമാനമായ രണ്ട് ചിത്രങ്ങള്‍ തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാമോ എന്നതാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ചോദ്യം.

ഒറ്റ നോട്ടത്തില്‍ ഇവ തമ്മില്‍ പ്രകടമായ വ്യത്യാസം ഉണ്ടെന്നാണ് തോന്നുക. എന്നാല്‍ ഇവ രണ്ടും ഒരേ ചിത്രങ്ങളാണെന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ ബോധ്യമാകും. ഇന്റര്‍ലോക്ക് കല്ലുകള്‍ പതിച്ച ഒരു റോഡും വാഹനങ്ങളും സമീപമുള്ള കെട്ടിടവുമാണ് ചിത്രത്തില്‍ ഉള്ളത്. ഒറ്റ നോട്ടത്തില്‍ ഈ ചിത്രങ്ങള്‍ വ്യത്യസ്തങ്ങളായ രണ്ട് ആംഗിളുകളില്‍ നിന്ന് എടുത്തതാണെന്ന് തോന്നും. എന്നാല്‍ ചിത്രങ്ങളില്‍ യാതൊരു വിധ കൃത്രിമങ്ങളും നടത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button