Latest NewsNewsIndiaUncategorized

പാക്ക് ഹണിട്രാപ്പ്; ചാരപ്പണി നടത്തിയതിന് ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഡല്‍ഹി: പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്എഐനുവേണ്ടി ചാരപ്പണി ചെയ്‌തെന്ന കുറ്റത്തിന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മറവാഹയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. വാട്‌സ്ആപ്പിലൂടെ ചില രഹസ്യരേഖകളും ഫോട്ടോകളും ഐഎസ്‌ഐ അധികൃതര്‍ക്ക് അയച്ചുകൊടുത്തതായാണ് പറയുന്നത്.

ഹണിട്രാപ്പ് വഴിയാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ പാക് ചാരസംഘടന വലയില്‍ വീഴ്ത്തിയതെന്നാണ് പറയുന്നത്. ഐഎസ്‌ഐ ഉന്നതരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ ഉദ്യോഗസ്ഥനെയും ഫ്രണ്ട് ആയി ചേര്‍ത്തിരുന്നു. പിടിയിലായ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

സ്ത്രീയെന്നു നടിച്ചു സമൂഹമാധ്യത്തിലൂടെ അടുപ്പം കാട്ടിയ രണ്ടു പാക്ക് ഏജന്റുമാര്‍ക്ക് അരുണ്‍ വിവരങ്ങള്‍ കൈമാറുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐ.എ.എഫ് ഉദ്യോഗസ്ഥനെതിരെ സെക്രട്ട്സ് ആക്ട് 3, 5 വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. മാര്‍വാഹയുടെ ഫോണ്‍ പിടികൂടി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഓഫീസിന്റെ നിയമ പ്രകാരം ഇയാള്‍ ചട്ടങ്ങള്‍ ലംഘിച്ചിരിക്കുന്നു. അതിനാല്‍ മുതിര്‍ന്ന ഓഫീസറായ ഇദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നുവെന്നാണ് എയര്‍ഫോഴ്‌സിന്റെ പ്രത്യേക അന്വേഷണ സംഘം കമ്മീഷണര്‍ എംഎം ഒബ്രോയി അറിയിച്ചത്.

2017-ഡിസംബറിലാണ് മാര്‍വ പാക്ക് രഹസ്യന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങിയത്. ഏജന്റിനോട് ലൈംഗീക സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാര്‍വയുടെ മൊബൈല്‍ പിടിച്ചെടുക്കുകയും ഇദ്ദേഹത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഫെയ്‌സ്ബുക്കില്‍ പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ ചിത്രം നല്‍കിയ അക്കൗണ്ടിലൂടെയാണ് അവര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ചാറ്റിങ്ങിലൂടെയും വാട്ട്‌സാപ്പിലൂടെയും അരുണിന്റെ വിശ്വാസം നേടിയെടുത്തതിനു ശേഷമായിരുന്നു ഇത്.

പണമിടപാടുമായുള്ള തെളിവുകളൊന്നും മാര്‍വയുടെ സംഭാഷണത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസാരത്തിനിടയില്‍ പുറത്ത് വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടാതെ ചില ദൃശ്യങ്ങളും, ചിത്രങ്ങളും മൊബൈലില്‍ അയച്ചതായി കണ്ടെത്തിയെന്നും സംഘം വെളിപ്പെടുത്തി.

 

 

Tags

Related Articles

Post Your Comments


Back to top button
Close
Close