Latest NewsNewsIndia

സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ ആസിഡ് ആക്രമണം

ഭോപ്പാൽ: വിദ്യാർഥിനികൾക്കു നേരെ ആസിഡ് ആക്രമണം. മധ്യപ്രദേശിലെ ഗദസരിയിൽ പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്ന് വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാർഥിനികൾക്കു നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്.

മോട്ടോർസൈക്കിളിൽ മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനികൾക്കു നേരെയാണ് ആക്രണമുണ്ടായത്. മുഖത്തിനു പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി ദിൻഡോരി ജില്ലാ പോലീസ് മേധാവി കെ. കാർത്തികേയൻ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button