Latest NewsNewsGulf

മദ്യപിച്ച് ലെക്കുകെട്ട യുവതി ഹോട്ടൽ പൊളിച്ചടുക്കി: അന്വേഷിക്കാനെത്തിയ പോലീസിനും മർദനം 

ദുബായ്: മദ്യപിച്ച് ലെക്കുകെട്ട 45കാരി ഹോട്ടലിൽ അഴിഞ്ഞാടി. ഹോട്ടലിൽ നിന്ന് മദ്യം കഴിച്ച ഇവർ പിന്നീട് പണം നൽകാൻ വിസമ്മതിച്ചു. പണം ആവിശ്യപെട്ടവരെ ഇവർ അസഭ്യം പറഞ്ഞു. ഹോട്ടൽ ജീവനക്കാരെ ഇവർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇവരെ പിടിച്ചു നിർത്താൻ ശ്രമിച്ചതോടെ ഇവർ ഹോട്ടലിനുള്ളിൽ ഓടി നടന്ന് സാധനങ്ങൾ തല്ലി തകർക്കുകയും നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
 
പ്രശ്‌നം രൂക്ഷമായതോടെ  ഹോട്ടൽ അധികൃതർ പോലീസിൽ വിവരമറിയിച്ചു. എന്നാൽ പോലീസ് എത്തിയിട്ടും ഇവർ പ്രശ്‌നം തുടന്നുകൊണ്ടേയിരുന്നു. തന്റെ ഭർത്താവും മകനും എന്തും ചെയ്യാൻ പോന്നവരാണെന്നും നിങ്ങൾക്ക് എന്നെ ഒന്നും ചെയ്യാനാകില്ലയെന്നും യുവതി പോലീസിനോട് പറഞ്ഞു. ഇവരെ പിടികൂടാനെത്തിയ വനിത പോലീസിലുകാരെയും ഇവർ മർദിച്ചു. ഒടുവിൽ  യുവതിയെ ബലമായി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 

shortlink

Post Your Comments


Back to top button