Latest NewsNewsIndia

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഘം പിടിയിൽ

കനൗജ്: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ സിബിഐയുടെ പിടിയിൽ. അഞ്ചംഗ സംഘം ഉത്തര്‍പ്രദേശിലെ കനൗജിലാണ് പിടിയിലായത്. ഇവരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് കിഡ്സ് ട്രിപ്പിള്‍ എക്സ് എന്ന പേരിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

read also: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ടെലഗ്രാം ആപ്പ് വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ : ഇയാളുടെ ഗ്രൂപ്പുകളിൽ പ്രവാസികളടക്കം പ്രമുഖർ

പിടിയിലായ അഞ്ചു പേരും ഗ്രൂപ്പിന്റെ അഡ്മിനുകളാണ്. സംഘത്തിലെ പ്രധാനി നിഖില്‍ വര്‍മ എന്ന 20 വയസുകാരനാണ്. ഇയാള്‍ കൊമേഴ്സ് ബിരുദ ധാരിയാണ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന പരാതിയില്‍ സിബിഐ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ നിരവധി ഹാര്‍ഡ് ഡിസ്ക്കുകളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തു.

ചൈന, ബ്രസീല്‍, യു.എസ് എന്നിവിടങ്ങളിലുള്ളവരടക്കം 119 പേരാണ് പിടിയിലായ അഞ്ചംഗ സംഘം പ്രവര്‍ത്തിപ്പിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ. ഇവരെ കുറിച്ചുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close