Latest NewsNewsInternational

മകളെ ബലാത്സംഗം ചെയ്യാന്‍ കാമുകന് കൂട്ട് നിന്ന അമ്മ പോലീസ് പിടിയില്‍

ലാസ്‌വേഗാസ്: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാന്‍ കാമുകന് അമ്മയുടെ ഒത്താശ. ഇതിന്‌ കാരണം അറിഞ്ഞ ഏവരും ഞെട്ടിയിരിക്കുകയാണ്. മകളുടെ ദേഹത്ത് പ്രേതബാധയുണ്ടെന്ന് അമമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം കാമുകന്‍ മകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രേതബാധ ഒഴിപ്പിക്കാനാണിതെന്നാണ് ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചത്.

സംഭവത്തില്‍ കുട്ടിയുടെ അമ്മ സെലിന ബീട്്രിസ് സോസടയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കാമുകനായ സെര്‍ജിയോ എഡുവാര്‍ഡോ ഗിമെനെസ് ഒളിവിലാണ് ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇയാള്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നാണ് പോലീസ് പറയുന്നത്.

പീഡനത്തില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അബോര്‍ഷനായി പരാഗ്വേയിലേക്ക് അയച്ചു. കുട്ടിക്ക് എട്ട് വയസുള്ളപ്പോള്‍ മുതല്‍ സെലിനയുടെ അറിവോടെ സെര്‍ജിയോ കുട്ടിയെ പീഡിപ്പിച്ച് വരികയായിുന്നു. ഇപ്പോള്‍ 17വയസായ കുട്ടി ഇതുവരെ പീഡനം നേരിടുകയായിരുന്നു.

സെര്‍ജിയോ മദ്യത്തിന് അടിമയാണ്. അയാളെ തനിക്ക് ഒരിക്കലും ഇഷ്ടമല്ല. തന്റെ ശരീരത്തില്‍ പ്രേതബാധ ഉണ്ടെന്ന് ഇയാള്‍ അമ്മയെ വിശ്വസിപ്പിക്കുകയും തന്നെ നാളുകളായി പീഡിപ്പിക്കുകയുമായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു.

താന്‍ ഉറങ്ങാനായി പോകുമ്പോള്‍ ഉറങ്ങെരുത് നിനക്ക് എന്തൊക്കെ ചെയ്യാനുണ്ടെന്ന് അറിയാമല്ലോ എന്ന് ഇയാള്‍ ചോദിക്കും. ഇയാള്‍ രാത്രി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണ്. ചിലപ്പോഴൊക്കെ ഗര്‍ഭ നിരോധന ഉറ ഉപയോഗിച്ചും ചിലപ്പോള്‍ ഒക്കെ ഇതില്ലാതെയുമാണ് പീഡനം.

shortlink

Post Your Comments


Back to top button