KeralaLatest NewsNews

അട്ടപ്പാടിയില്‍ നിന്നും മന്ത്രി ബാലന്റെ വീട്ടിലേക്ക് കാല്‍നടയാത്രയുമായി എ.ബി.വി.പി

തിരുവനന്തപുരം•അട്ടപ്പാടിയില്‍ നിന്നും മന്ത്രി എ.കെ ബാലന്റെ വീട്ടിലേക്ക് കാല്‍നടയാത്ര നടത്തുമെന്ന് എ.ബി.വി.പി. കൊലപാതക,പീഡനകൾക്കെതിരെ എ.ബി.വി.പി സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറി പി .ശ്യാംരാജ് നയിക്കുന്ന കാൽനടയാത്ര ഫെബ്രവരി 28 ന് അട്ടപ്പാടിൽ നിന്ന് ആരംഭിച്ച മാർച്ച് 2 ന് മന്ത്രി എ.കെ ബാലന്റെ വീട്ടുപടിക്കൽ അവസാനിക്കുമെന്ന് എ.ബി.വി.പി അറിയിച്ചു.

മധുവിൻറെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തുക, മന്ത്രി എ.കെ ബാലൻ രാജിവെക്കുക, അട്ടപ്പാടിൽ നടന്ന 64 ആദിവാസി കൊലപാതകങ്ങളെ കുറിച്ച് അന്വേഷണം നടത്തുക, ആദിവാസി വിഭാവങ്ങൾക്ക് അനുവദിച്ച ഫണ്ടിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാൽനട യാത്ര നടത്തുന്നത് എന്ന് എ.ബി.വി.പി സംസ്ഥാന പ്രസിഡന്റ് പ്രിന്റു മഹാദേവ്അറിയിച്ചു .ഉന്നയിച്ച മുഴുവൻ കാര്യങ്ങളിലും നടപടി ഉണ്ടാകുന്നത് വരെ തുടർ സമരങ്ങളുമായി മുന്നോട്ട്പോകുമെന്നും അദ്ദേഹം അറിയിച്ചു.

Tags

Post Your Comments


Back to top button
Close
Close