Latest NewsNewsIndia

കോൺഗ്രസ് മുഖ്യമന്ത്രിയുടെ മരുമകനെതിരെ വായ്‌പ്പാ തട്ടിപ്പ് കേസ്

അമൃത്‌സര്‍: വായ്പ്പാതട്ടിപ്പ് കേസിൽ അകപ്പെട്ടു കോൺഗ്രസ്. നീരാവി മോദിയുടെ വായ്‌പ്പാ തട്ടിപ്പിനെതിരെ ശക്തമായി പ്രചാരണം നടത്തുന്നതിനിടയിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ മരുമകനെതിരെ വായ്‌പ്പാ തട്ടിപ്പ് കേസ്.കോണ്‍ഗ്രസിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ മുഖമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ മരുമകന്‍ തന്നെ വായ്‌പ്പാ തട്ടിപ്പിൽ അകപ്പെട്ടത് നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

സിഭോളി ഷുഗര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് വേണ്ടി ഓറിയന്റല്‍ ബാങ്കില്‍ 97.85 കോടിയുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമരീന്ദറിന്റെ മരുമകന്‍ ഗുര്‍പാല്‍ സിങ്ങ് വായപ് തരപ്പെടുത്തിയെടുത്തത് അനധികൃതമാണെന്നാണ് ആരോപണം. സംഭവത്തിൽ ഗുർപാലിനെതിരെയും മറ്റു 12 പേർക്കെതിരെയും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൂടാതെ സിംഭോളി ഷുഗര്‍ ലിമിറ്റഡിന്റെ ചെയര്‍മാനെതിരെ കേസുണ്ട്. സിംഭോളി ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ഓഫീസ്, ഡല്‍ഹി, ഹരിയാന, നോയിഡ് തുടങ്ങിയവിടങ്ങളിലെ ഫ്രാഞ്ചൈസികളിലും സിബിഐ റെയ്ഡ് നടത്തി.

shortlink

Related Articles

Post Your Comments


Back to top button