KeralaLatest NewsNews

വീട്ടമ്മമാര്‍ക്കൊരു സന്തോഷ വാര്‍ത്ത; സവാളവില കുത്തനെ ഇടിഞ്ഞു

കൊച്ചി: സവാളവില കുത്തനെ ഇടിഞ്ഞു. ഒരു കിലോയ്ക്ക് അമ്പതുരൂപയായിരുന്ന സവാളയുടെ വില ഇപ്പോള്‍ 20 രൂപക്കും താഴെയാണ്. പ്രമുഖ ഉല്പാദന കേന്ദ്രങ്ങളിലേക്ക് വന്‍ തോതില്‍ ഉത്പന്നം എത്തിയതോടെയാണ് വില ഇത്തരത്തില്‍ കുറഞ്ഞത്. ഇടിഞ്ഞത്. ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ മഹരാഷ്ട്രയിലെ ലസല്‍ഗാവില്‍ ഒരു കിലോ സവാളയുടെ വില 12 രൂപയില്‍ താഴെയാണ്.

Also Read : സവാള വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍; ഈജിപ്തില്‍ നിന്ന് എത്തിച്ചത് 2,400 ടണ്‍ സവാള

ഇപ്പോള്‍ ഖരീഫ് സീസണിലെ വിളവാണ് മാര്‍ക്കറ്റില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഏപ്രിലോടെ റബി സീസണിലെ വിളവ് കൂടി എത്തുന്നതോടെ വില ഇനിയും ഇടിയുമെന്ന് മാര്‍ക്കറ്റ് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ഖരീഫ് സീസണില്‍ ഇക്കുറി 2.30 കോടി ടണ്‍ വിളവാണ് ഉണ്ടായിരുന്നത്. അടുത്ത മെയ് മാസത്തോടെ വില പ്രകടമായി താഴുമെന്ന് ലസല്‍ഗാവ് മാര്‍ക്കറ്റിലെ വ്യാപാരികള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മെയില്‍ വില 3.50 രൂപ വരെ ത

Tags

Post Your Comments

Related Articles


Back to top button
Close
Close