Latest NewsNewsBusiness

ദീപാവലി ലക്ഷ്യമിട്ട് ഉള്ളി വിപണി! വിലയിൽ വൻ കുതിച്ചുചാട്ടം

വരും ദിവസങ്ങളിൽ ഒരു കിലോ ഉള്ളിക്ക് 100 രൂപയ്ക്കടുത്ത് എത്തിയേക്കുമെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തൽ

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ളി വില കുത്തനെ മുകളിലേക്ക്. ദീപാവലി വിപണി ലക്ഷ്യമിട്ടാണ് ഉള്ളി വില കുതിക്കുന്നത്. നവരാത്രിക്ക് മുൻപ് വരെ ഒരു കിലോ ഉള്ളിക്ക് 20 രൂപ മുതൽ 40 രൂപ രൂപ. വരെയായിരുന്നു നിരക്ക്. എന്നാൽ, ഉത്സവ സീസൺ എത്തിയതോടെ വെറും ദിവസങ്ങൾ കൊണ്ട് ഒരു കിലോ ഉള്ളിക്ക് 80 രൂപ വരെ ഉയർന്നിട്ടുണ്ട്. ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ദിവസം 70 രൂപയ്ക്ക് മുകളിലായിരുന്നു വില.

വരും ദിവസങ്ങളിൽ ഒരു കിലോ ഉള്ളിക്ക് 100 രൂപയ്ക്കടുത്ത് എത്തിയേക്കുമെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തൽ. കൂടാതെ, വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ഈ വിലക്കയറ്റം ഡിസംബർ വരെ തുടരാൻ സാധ്യതയുണ്ട്. വിപണിയിലെ ലഭ്യത കുറവാണ് വിലക്കയറ്റത്തിലേക്ക് നയിക്കുന്നതെന്നാണ് വിലയിരുത്തൽ. ഡൽഹിക്ക് പുറമേ, മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. ആഴ്ചകൾ കൊണ്ട് വിലയിൽ വലിയ രീതിയിലുള്ള മാറ്റമാണ് ഉണ്ടായിരിക്കുന്നത്.

Also Read: മുതിർന്ന ആർഎസ്എസ് പ്രചാരകനും എഴുത്തുകാരനുമായ ആർ ഹരി അന്തരിച്ചു

മഹാരാഷ്ട്രയും, ബെംഗളൂരുവും ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഒരു കിലോ ഉള്ളിക്ക് 55 രൂപ മുതൽ 70 രൂപ വരെയാണ് നിരക്ക് ഈടാക്കുന്നത്. വില വർദ്ധിക്കുന്ന സംസ്ഥാനങ്ങളിൽ ബഫർ സ്റ്റോക്കിൽ നിന്ന് ചില്ലറ-മൊത്ത വിപണികളിൽ ഉള്ളിയെത്തിക്കുമെന്ന് കേന്ദ്ര ഉപഭോക്തകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് തക്കാളി വിലയും സമാനമായ രീതിയിൽ കുതിച്ചിരുന്നു. അന്ന് ഒരു കിലോ തക്കാളിക്ക് 200 രൂപയിലധികമാണ് വില രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button