Latest NewsNewsInternational

ഷാര്‍ജയിലെ ഉടമയുടെ വീട്ടില്‍ ജോലിക്കാരി മരിച്ച നിലയില്‍, സംഭവത്തില്‍ ദുരൂഹത

 

ഷാർജ: അൽ ദയാദിൽ വീട്ടുജോലികാരിയെ മരിച്ച നിലയിൽ കണ്ടെത്തി. 31വയസ്സുള്ള എത്തിയോപ്പിയൻ യുവതിയെയാണ് ജോലിക്ക് നിന്ന വീട്ടിൽനിന്നും മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ കത്തികൊണ്ട് കുത്തിയ പാടുകൾ ഉണ്ടായിരുന്നു. എങ്ങനെയാണ് ഇവർ മരണപ്പെട്ടതെന്ന് വ്യക്തമല്ല. മൃതശരീരം കൂടുതൽ പരിശോധനയ്ക്കായി അയച്ചു. സംഭവത്തിൽ വീട്ടുടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

വീട്ടുടമയാണ് തന്റെ ജോലിക്കാരി മരിച്ചതായി പോലീസിൽ വിവരമറിയിച്ചത്. ഷാർജ പോലീസ് സ്ഥലത്തി പ്രാഥമിക പരിശോധനകൾ നടത്തി. എന്നാൽ മൃതശരീരത്തിൽ മുറിവുകളും പാടുകളും കണ്ടെത്തിയ തോടെ സ്വാഭാവിക മരണം അല്ലെന്ന് തിരിച്ചറിഞ്ഞു. കൂടുതൽ ചോദ്യംചെയ്യലിനായി വീട്ടുടമയെ പോലീസ് കസ്റ്റഡിയിലെടുത്തു.

also read:ബോണി കപൂറിന്റെ അപ്രതീക്ഷിത മടക്കത്തിൽ സംശയം പ്രകടിപ്പിച്ച് അർണാബ്

shortlink

Post Your Comments


Back to top button