Latest NewsIndiaNewsGulf

കാര്‍ത്തിയെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

 

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ പണമിടപാട് കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ ഒരു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഐ.എന്‍.എക്‌സ് മീഡിയ കമ്പനിയുടെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ 10 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസിലാണ് കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്തത്. അതേസമയം രാജ്യം വിട്ടുപോകുന്ന ആളല്ല താനെന്ന് കാര്‍ത്തിചിദംബരം കോടതിയില്‍ പറഞ്ഞു.

പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎന്‍.എക്‌സ് മീഡിയ കമ്പനിയിലേക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് 2008ല്‍ പി.ചിദംബരം ധനമന്ത്രിയായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ നടന്ന സാമ്പത്തിക തിരിമറികളെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ ഐ.എന്‍.എക്‌സ് മീഡിയ കമ്പനിയില്‍ നിന്നും 10 ലക്ഷം രൂപ കോഴവാങ്ങിയ കേസിലാണ് കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.

ലണ്ടന്‍ യാത്രക്ക് ശേഷം തിരിച്ചെത്തിയ കാര്‍ത്തി ചിദംബരത്തെ ചെന്നൈ വിമാനത്തില്‍ വെച്ചാണ് സിബിഐ കസ്റ്റഡിയിലെടുത്തത്.

 

Tags

Post Your Comments


Back to top button
Close
Close