Latest NewsNewsInternational

സൈനിക താവളത്തില്‍ അജ്ഞാത കത്ത് : കത്ത് തുറന്ന സൈനികര്‍ ആശുപത്രിയില്‍

വാഷിംഗ്ടണ്‍ : സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ കത്ത് തുറന്നതിനു പിന്നാലെ പതിനൊന്നോളം സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കന്‍ സൈനികത്താവളത്തിലാണ് സംശയാസ്പദമായ രീതിയില്‍ കത്ത്കണ്ടെത്തിയത്. കത്ത് പൊട്ടിച്ചപ്പോള്‍ തന്നെ സൈനികര്‍ക്ക് ദേഹമാസകലം ചൊറിച്ചില്‍ അനുഭവപ്പെട്ടു. തുടര്‍ന്നാണ് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചൊവ്വാഴ്ച്ച വെര്‍ജീനിയയിലെ ഹെന്‍ഡേഴ്‌സണ്‍ ഹാളില്‍ വെച്ച് യുഎസ് നാവികസേന ഉദ്യോഗസ്ഥനാണ് കത്തിന്റെ കവര്‍ പൊട്ടിച്ചത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും ചൊറിച്ചിലും അസ്വസ്ഥതകളും തോന്നിതുടങ്ങി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കഴിഞ്ഞയുടന്‍ മറ്റ് അംഗങ്ങളെ സൈനികത്താവളത്തില്‍ ്‌നിന്ന് ഒഴിപ്പിച്ചു.

നാവികസേന ആസ്ഥാനം എന്ന മേല്‍വിലാസത്തിലാണ് ലഭിച്ചതെന്ന് നാവികസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. കത്ത് ലഭിച്ചതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും അറിയിച്ചു.

Related Articles

Post Your Comments


Back to top button
Close
Close