Latest NewsNewsIndia

ഈ പേരില്‍ കാമുകനുള്ള എല്ലാ പെണ്‍കുട്ടികളും ശ്രദ്ധിക്കുക

നമ്മുടെ ലോകത്തില്‍ എഴുതപ്പെട്ട് ഒരു വികാരം തന്നെയാണ് പ്രണയം. എന്നാല്‍ ചിലര്‍ പ്രണയത്തില്‍ ചതിക്കുകയും ചതിക്കപ്പെടുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ പ്രണയിനിയെ ചതിച്ച് യുവാവിന്റെ യഥാര്‍ത്ഥ സ്വാഭാവം അയാളുടെ കാമുകിയെ അറിയിച്ചിരിക്കുകയാണ് ഐശ്വര്യ ശര്‍മ എന്ന പെണ്‍കുട്ടി. ഒരു ഹാഷ്ടാഗ് കാംപയിനിങ് തന്നെ തുടങ്ങിയാണ് പെണ്‍കുട്ടി കള്ളി പുറത്ത് കൊണ്ടുവന്നത്.

Also Read : ഇത് പോലൊരു പ്രണയം നിങ്ങൾ കണ്ട് കാണില്ല

ഐശ്വര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

അന്ധേരിയിലെ ഒരു ഹോട്ടലില്‍ ഇരിക്കുന്നതിനിടെയാണ് താന്‍ ആ സംഭാഷണം കേട്ടതെന്ന് ഐശ്വര്യ കുറിപ്പില്‍ പറയുന്നു. തനിക്കു സമീപത്തായിരുന്ന രണ്ടു യുവാക്കളുടെ സംഭാഷണം ഇപ്രകാരമായിരുന്നു. ‘ ബ്രോ ഞാന്‍ സുപ്രിയയെ വിട്ട് കഴിഞ്ഞ രാത്രിയില്‍ നിധിക്കൊപ്പം ആയിരുന്നു ‘. അപ്പോള്‍ തന്നെ മറുപടിയായി കേട്ടുനിന്ന യുവാവ് കൊള്ളാം ഇക്കാര്യം സുപ്രിയ കണ്ടുപിടിക്കില്ലെന്നും പറയുന്നതു കേട്ടു. ഇതു കേട്ടു പ്രകോപിതയായ ഐശ്വര്യ സുപ്രിയ എന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്തണമെന്നു കരുതിയാണ് കുറിപ്പിട്ടത്.

ഹലോ സുപ്രിയാ താങ്കളുടെ കാമുകന്റെ പേര് അമാന്‍ എന്നും ബുധനാഴ്ച രാത്രി താങ്കള്‍ക്കൊപ്പമുണ്ടായിരിക്കുമെന്നു പറഞ്ഞ് വഞ്ചിക്കുകയും ചെയ്ത അയാളെ വിശ്വസിക്കരുതെന്നും പറഞ്ഞു. കട്ടിക്കണ്ണടയും വലിക്കുന്ന സിഗരറ്റിനേക്കാള്‍ മെലിഞ്ഞവനുമാണ് അയാള്‍ എന്ന് ഐശ്വര്യ കുറിപ്പില്‍ പറയുന്നു. അമാന്‍ എന്നു പേരുള്ള കാമുകനുള്ള എല്ലാ സുപ്രിയമാരും ഒന്നു ശ്രദ്ധിച്ചിരിക്കണമെന്നും ഐശ്വര്യ പറഞ്ഞു. മുംബൈയില്‍ അറിയുന്ന എല്ലാ സുപ്രിയമാര്‍ക്കും ഈ കുറിപ്പ് പങ്കുവെക്കൂ എന്നും പറഞ്ഞു കൊണ്ടാണ് ഐശ്വര്യ അവസാനിപ്പിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button