Latest NewsIndia

ഉപതെരഞ്ഞെടുപ്പ് ; കോൺഗ്രസ്സ് വിജയിച്ചു

ഭോ​പ്പാ​ൽ: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസ്സ് വിജയിച്ചു. കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യ മ​ഹേ​ന്ദ്ര സിം​ഗ് ക​ലു​കേ​ദ, റാം ​സിം​ഗ് യാ​ദ​വ് എ​ന്നി​വ​രു​ടെ മ​ര​ണ​ത്തെ തു​ട​ർന്ന് മം​ഗൗ​ളി, കോ​ലാ​റ​സ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ജയിച്ചത്. ഗൗ​ളി​യി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ബ്രി​ജേ​ന്ദ്ര സിം​ഗ് യാ​ദ​വ് 2,107 വോ​ട്ടു​ക​ൾ​ക്ക് ബി​ജെ​പി​യു​ടെ ഭാ​യി സാ​ഹ​ബ് യാ​ദ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തിയപ്പോൾ കോ​ലാ​റ​സി​ൽ മ​ഹേ​ന്ദ്ര സിം​ഗ് യാ​ദ​വ് ബി​ജെ​പി​യു​ടെ ദേ​വേ​ന്ദ്ര ജ​യ്നി​നെ പരാജയപ്പെടുത്തി.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​തായിരുന്ന ഈ രണ്ടു മണ്ഡലങ്ങൾ. മു​ഖ്യ​മ​ന്ത്രി ശി​വ്രാ​ജ് സിം​ഗ് ചൗ​ഹാ​ൻ ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് മുന്നിട്ടിറങ്ങിയപ്പോൾ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യാ​ണ് കോ​ണ്‍​ഗ്ര​സി​നെ ന​യി​ച്ച​ത്.

ALSO READ ; ഒ​ഡീ​ഷ ഉപതിരഞ്ഞെടുപ്പില്‍ ബി​ജെ​ഡി​ക്ക് ജ​യം ; കോണ്‍ഗ്രസ്സിനു തിരിച്ചടി

Tags

Post Your Comments


Back to top button
Close
Close