Latest NewsNewsInternational

ദുബൈയില്‍ പ്രവാസി യുവതി ജീവനൊടുക്കി, കാരണം ഇതാണ്‌

ഷാര്‍ജ: അല്‍ ഖസിമിയ പ്രദേശത്ത് പ്രവാസി യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. 24 കാരിയായ ടുനീഷ്യന്‍ യുവതിയാണ് തന്റെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കാമുകനുമായി വഴക്കിടുകയും വിവാഹത്തിന് സമ്മതിക്കില്ലെന്ന് അയാള്‍ പറയുകയും ചെയ്തതാണ് ഇതിന് കാരണമെന്നാണ് പോലീസ് വിലയിരുത്തല്‍.

കെബിഎ സയീദ് എന്നാണ് യുവതിയുടെ പേര്. നാളുകളായി കാമുകനൊപ്പമാണ് സയീദ് ജീവിച്ചിരുന്നത്. സംഭവ ദിവസം ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വിവാഹം കഴിക്കണമെന്ന സയീദിന്റെ ആവശ്യം കാമുകന്‍ തള്ളി.

മദ്യ ലഹരിയിലായിരുന്ന കാമുകന്‍ ഉറങ്ങാനായി മുറിയിലേക്ക് പോയി. വൈകിയാണ് സയീദി ഉറങ്ങാന്‍ പോയത്. തുടര്‍ന്ന് കുറച്ച് സമയത്തിന് ശേഷം കാമുകന്‍ എത്തി സയീദിന്റെ കതകില്‍ തട്ടി. മറുപടി ഒന്നും ലഭിക്കാതെ വന്നതോടെ കതക് തകര്‍ത്ത് നോക്കിയപ്പോഴാണ് സയീദ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇവര്‍ മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.

അടുത്ത ദിവസം രാവിലെയാണ് ദുബൈ പോലീസിന് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്. തുടര്‍ന്ന് അറബ് കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Post Your Comments


Back to top button