Latest NewsNews

ഇന്ത്യ തോറ്റെങ്കിലും ധവാനെ തേടി അപൂര്‍വ റെക്കോര്‍ഡ്‌

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയോട് തൊറ്റെങ്കിലും ടീമിന് ആശ്വാസമായി ഓപ്പണര്‍ ശിഖര്‍ ധവാന്റെ പ്രകടനം. 49 പന്തില്‍ 90 റണ്‍സ് നേടിയ ധവാന്റെ ഇന്നിംഗ്‌സിന്റെ മികവിലാണ് ഇന്ത്യ 174 എന്ന മികച്ച സ്‌കോറില്‍ എത്തിയത്. ഒമ്പതിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യ തുടക്കത്തില്‍ പതറിയെങ്കിലും ധവാന്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. ഇതോടെ ഒരു റെക്കോര്‍ഡും ധവാന്‍ സ്വന്തമാക്കി.

ആറ് സികിസും ആറ് ഫോറും സഹിതമായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്. വെടിക്കെട്ട് ബാറ്റിംഗിലൂടെ ടി20യില്‍ ശ്രീലങ്കയില്‍ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ ധവാന്‍ സ്വന്തമാക്കി. വ്യക്തിഗത സ്‌കോര്‍ 83 റണ്‍സില്‍ നില്‍ക്കേ ശ്രീലങ്കയില്‍ ഇന്ത്യന്‍ താരത്തിന്റെ നിലവിലെ ഉയര്‍ന്ന സ്‌കോര്‍ ധവാന്‍ മറികടന്നു.

also read: ശിഖര്‍ ധവാനോട് മോശമായി പെരുമാറിയ റബാഡയ്ക്ക് മുട്ടന്‍ പണി

2017ല്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ലങ്കക്കെതിരെ കുറിച്ച 82 റണ്‍സാണ് ധവാന് മുമ്പില്‍ വഴിമാറിയത്. എന്നാല്‍ സെഞ്ചുറി തികയ്ക്കുമെന്ന തോന്നിച്ച ധവാനെ 18-ാം ഓവറിലെ അവസാന പന്തില്‍ 90ല്‍ നില്‍ക്കേ ഗുണതിലക പെരേരയുടെ കയ്യിലെത്തിച്ച് പുറത്താക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button