Latest NewsNewsInternational

ഭര്‍ത്താവ് നോക്കി നില്‍ക്കെ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭാര്യ

ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭാര്യ. കുവൈറ്റ് സ്വദേശിനിയായ ഭാര്യയാണ് ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് മറ്റൊരു പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. ഭാര്യയും ഭര്‍ത്താവും ഒരു ഹോട്ടലില്‍ ആഹാരം കഴിക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്.

ഇരുവരും ആഹാരം കഴിക്കുന്നതിനിടെ രണ്ടു പെണ്‍കുട്ടികള്‍ ഹോട്ടലിലേക്ക് കയറി വന്നിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടി ഭര്‍ത്തിവിനെ കാണാന്‍ കഴിയുന്ന രീതിയിലുമായിരുന്നു ഇരുന്നത്. അതേസമയം ഭാര്യ നോക്കുമ്പോഴൊക്കെ ആ പെണ്‍കുട്ടി തന്റെ ഭര്‍ത്താവിനെ നോക്കിയിരിക്കുകയായിരുന്നു.

Also Read : ഭര്‍ത്താവിന്റെ അമിത മദ്യപാനത്തില്‍ സഹികെട്ട് ഭാര്യ ചെയ്തത്‌

ഇതേ തുടര്‍ന്ന് അവര്‍ ആ പെണ്‍കുട്ടിയുമായി ബഹളം വെയ്ക്കുകയും അവരോട് ഹോട്ടലില്‍ നിന്നും ഇറങ്ങിപ്പോകാനും ഭാര്യ ആവശ്യപ്പെട്ടു. എന്നാല്‍ അത് അനുസരിക്കാതിരുന്നതിനെ തുടര്‍ന്ന് ഭാര്യ അവരെ അടിക്കാന്‍ തുടങ്ങുകയായിരുന്നു. ഭര്‍ത്താവ് വന്ന് ഇവര്‍ക്കിടയില്‍ തടസം പിടിക്കുന്നത്വരെ ഭാര്യ അവരെ തല്ലുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയെന്നാണ് അല്‍ റായ് മീഡിയ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ സംഭവം കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ആഭ്യന്തര മന്ത്രാലയത്തെ വിളിക്കുകയായിരുന്നു. ശേഷം പോലീസെത്തി രണ്ട് പെണ്‍കുട്ടികളേയും പോലീസ്സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി

Tags

Post Your Comments


Back to top button
Close
Close