KeralaLatest NewsNews

ബി.ജെ.പിയിലേക്ക് പോകുമോ? കെ.സുധാകരന്റെ തീരുമാനം ഇങ്ങനെ

കണ്ണൂർ: താൻ ഒരിക്കലും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരൻ പറഞ്ഞു. ബി.ജെ.പിയിൽ ചേരാൻ ക്ഷണം കിട്ടിയ കാര്യം താൻ പുറത്ത് പറഞ്ഞത് രാഷ്ട്രീയ ധാർമികത കൊണ്ടാണെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലങ്ങോളമിങ്ങോളം ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് പ്രസംഗിക്കുന്ന കോൺഗ്രസിലെ പ്രമുഖ നേതാക്കളിൽ ഒരാളാണ് താൻ. അങ്ങനെയുള്ള താൻ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും സുധാകരൻ ചോദിച്ചു. തന്റെ പ്രസ്താവനയെ ചിലർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.താൻ ബി.ജെ.പിയിൽ ചേരുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Tags

Related Articles

Post Your Comments


Back to top button
Close
Close