Latest NewsNewsSports

ആദ്യതോൽവിക്ക് പകരം വീട്ടാൻ ഇന്ത്യൻ ടീം ഇന്നിറങ്ങുന്നു

കൊളംബോ: നിഥാഹസ് ട്രോഫിക്കുള്ള ത്രിരാഷ്ട്ര ട്വന്റി20യില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. പരമ്പരയിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യ ശ്രീലങ്കയോട് ഏറ്റുമുട്ടുന്നത്. കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ നേടിയ ആറ് വിക്കറ്റ് ജയമാണ് ഇന്ത്യയുടെ കരുത്ത്.

മൂന്ന് മത്സരം പിന്നിടുമ്പോള്‍ ഒരു ജയവും ഒരു പരാജയവുമായി മൂന്ന് ടീമുകളും ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ട് തന്നെ ഇന്ന് വിജയിക്കുക എന്നത് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഒരുപോലെ അത്യാവശ്യമാണ്. വൈസ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ മിന്നും ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button