Latest NewsNewsInternational

അരികിലിരുന്ന്‌ ചതിച്ച കാമുകിക്ക് യുവാവ് കൊടുത്ത പണി

ബ്രസീല്‍: കാമുകിക്കൊപ്പം സെല്‍ഫി എടുത്ത യുവാവ് ഞെട്ടി. മറ്റൊന്നുമല്ല തൊട്ടരികില്‍ ഇരുന്ന കാമുകി ചതിക്കുന്ന ദൃശ്യമാണ് യുവാവിന്റെ സെല്‍ഫിയില്‍ പതിഞ്ഞത്. അരികിലിരുന്ന മറ്റൊരാളെ കാമുകി ചുംബിക്കുന്ന കാമുകിയുടെ ദൃശ്യമാണ് മരിയാനൊ എന്ന 20കാരന്‍ പകര്‍ത്തിയ സെല്‍ഫിയില്‍ പതിഞ്ഞത്.

അടുത്തിരുന്ന ആളുമായി അടുത്തിടപെഴകുന്ന കാമുകിയെ കണ്ടിട്ടും സ്വയം നിയന്ത്രിക്കുകയാണ് മരിയാനോ ചെയ്തത്. ഒപ്പം ഒരു സെല്‍ഫിയും എടുത്തു. തുടര്‍ന്ന് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് ഇക്കാര്യം യുവതി അറിയുന്നത്. തങ്ങള്‍ രണ്ട് പേരും ഒരേ പാര്‍ട്ടിക്കാണ് വന്നതെന്ന് കാമുകിക്ക് അറിയില്ലായിരുന്നു എന്നാണ് യുവാവ് ചിത്രത്തിനൊപ്പം എഴുതിയ കുറിപ്പ്.

also read: കാമുകി മറ്റൊരു പുരുഷനൊപ്പം കിടക്ക പങ്കിടുന്നത് കാമറയിലാക്കി കാമുകന്റെ പ്രതികാരം

പിന്നീട് ക്ഷമാപണം നടത്തി കാമുകി അയച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടും മരിയാനോ പോസ്റ്റ് ചെയ്തു. അന്ന് താന്‍ നന്നായി മദ്യപിച്ചിരുന്നു ഇത് എങ്ങനെ സംഭവിച്ചെന്നോ എപ്പോ സംഭവിച്ചെന്നോ തനിക്ക് ഓര്‍മയില്ലെന്നും നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നെന്നുമാണ് യുവതി മരിയാനോയ്ക്ക് അയച്ച മസേജ്. ഇരുവരും ഇപ്പോള്‍ പിരിഞ്ഞെന്നാണ് വിവരം.

shortlink

Post Your Comments


Back to top button