InternationalLatest NewsNews

ഒറാങ്ഊട്ടാന്‍റെ പുകവലി; മൃഗശാല അടച്ചുപൂട്ടാനൊരുങ്ങി അധികൃതർ

പുകവലി ശീലമാക്കിയ ഒറാങ്ഊട്ടാൻ കാരണം മൃഗശാല അടച്ചുപൂട്ടാനൊരുങ്ങുന്നു. 22 കാരനായ ഓഡന്‍ എന്ന ഒറാങ്ഊട്ടാനാണ്‌ ആ പുകവലി താരം. ഇന്തോനേഷ്യയിലാണ് സംഭവം.ഓഡന്റെ പുകവലി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇത് ഒരു പറ്റം മൃഗ സ്‌നേഹികളെ ചൊടിപ്പിച്ചിരിക്കുകയാണ്. മൃഗശാലയുടെ മോശം നടത്തിപ്പും, മൃഗങ്ങളെ പരിപാലിക്കുന്നതിലുള്ള വീഴ്ചയും ഇവർ ചൂണ്ടിക്കാട്ടിയതോടെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.

Read Also: പാർക്കിംഗ് ടിക്കറ്റിൽ മാസം തിരുത്തി എഴുതി; ദുബായിൽ യുവതി അറസ്റ്റിൽ

മൃഗങ്ങളെ പരിപാലിക്കുന്നതില്‍ കടുത്ത അനാസ്ഥ വരുത്തിയ മൃഗശാല അടച്ചുപൂട്ടണമെന്നാണ് മൃഗസ്നേഹികൾ വാദിക്കുന്നത്. അതേസമയം ഒഡാന്‍ സ്ഥിരം പുകവലിക്കാരനല്ലെന്നും, സന്ദര്‍ശകര്‍ ആരോ എറിഞ്ഞ സിഗരറ്റ് എടുത്തു വലിച്ചതാണെന്നുമാണ് മൃഗശാല അധികൃതരുടെ വാദം.

Tags

Post Your Comments


Back to top button
Close
Close