Latest NewsNewsInternational

ഭീതിവിതച്ച് ചെകുത്താന്‍ മത്സ്യം; തീരത്തടിഞ്ഞതിന് 150 കിലോ ഭാരം, വ്യത്യസ്ത രൂപം

ക്വീന്‍സ്ലന്റ്: തീരത്ത് അടിഞ്ഞ ഭീമാകാരനായ മത്സ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്. ഈ ചെകുത്താന്‍ മത്സ്യത്തിന് 150 കിലോ ഭാരമുണ്ട്. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്റിലെ പാര്‍ക്കില്‍ സവാരിക്കിറങ്ങിയ ദമ്പതികളാണ് തീരത്തടിഞ്ഞ ഭീകരന്‍ മത്സ്യത്തെ ആദ്യം കണ്ടത്.

also read: ബാഗില്‍ 54 കൈപ്പത്തികള്‍ ; മത്സ്യത്തൊഴിലാളികള്‍ കണ്ടത് ഭയപ്പെടുത്തുന്ന ദൃശ്യം

ഏകദേശം അഞ്ചടി നീളമുള്ള മത്സ്യത്തിന്റെ ചിത്രങ്ങള്‍ ഇവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബോട്ടിങ് ആന്‍ഡ് ഫിഷറീസ് സംഘത്തിനും ചെകുത്താന്‍ മത്സ്യത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മത്സ്യത്തിന്റെ ശരീര ഭാഗങ്ങള്‍ അഴുകിത്തുടങ്ങിയ നിലയിലാണ്.

 

shortlink

Post Your Comments


Back to top button