Latest NewsNewsGulf

ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് 100 ടാക്‌സികള്‍ സൗജന്യ സര്‍വീസ് നടത്തുന്നു : ഏത് സ്ഥലത്തേയ്ക്കും യാത്രക്കാര്‍ക്ക് സൗജന്യ യാത്ര

ദുബായ് : ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് 100 ടാക്‌സികള്‍ മാര്‍ച്ച് 20ന് യാത്രക്കാര്‍ക്ക് സൗജന്യമായി സര്‍വീസ് നടത്തുന്നു. മാര്‍ച്ച് 20ന് സന്തോഷ ദിനത്തിന്റെ ഭാഗമായാണ് സൗജന്യ ടാക്‌സി സര്‍വീസ് നടത്തുന്നതെന്ന് ദുബായ് ആര്‍.ടി.എ അറിയിച്ചു.

വിനോദസഞ്ചാരികള്‍ക്കായി ഹാട്ട ദാം തടാകത്തില്‍ സൗജന്യ കയാക്കിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്ലോബല്‍ വില്ലേജില്‍ നിന്നും ലാമെര്‍, ദുബായ് പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നും ദൂര സ്ഥലങ്ങളിലേയ്ക്ക് പോകേണ്ടവര്‍ക്ക് ഹാപ്പിനസ്സ് ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദുബായ് മെട്രോയിലും ട്രാമിലും സന്തോഷ ദിനമായി ആചരിക്കുന്ന മാര്‍ച്ച് 20 ന് യാത്രക്കാര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്.

സമൂഹത്തില്‍ ഒരു പോസിറ്റീവ് സമീപനം കൊണ്ടുവരുന്നതിനും ജനങ്ങളില്‍ അതേ കുറിച്ച് ഒരു അവബോധം സൃഷ്ടക്കുന്നതിനും ഇത് ഉതകുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കോ-ഓപ്പറേറ്റീവ് സി.ഇ.ഒ യൂസഫ് അല്‍ റിദാ പറഞ്ഞു.

ദുബായില്‍ ഈ ആഴ്ച മുഴുവന്‍ ബസുകളിലും ടാക്‌സി സര്‍വീസുകളിലും ഹാപ്പിനസ്സ് ലോഗോ പതിപ്പിക്കും. സമൂഹത്തിന് പോസിറ്റീവ് മെ്‌സേജുകള്‍ നല്‍കിയാല്‍ ജോലിക്കാര്‍ക്ക് 1600 ചോക്കലേറ്റ്, 2500 ഹലാ ഫോണ്‍ കാര്‍ഡുകള്‍, സൗജന്യ മീല്‍സ് കൂപ്പണുകള്‍ തുടങ്ങി നിരവധി ആകര്‍ഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close