KeralaLatest NewsNews

കുമ്പളത്തെ രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും ഒരേ വ്യക്തികളോ ?

കുമ്പളം : രണ്ടു മാസത്തെ ഇടവേളയിൽ കുമ്പളത്ത് നടന്ന രണ്ട് കൊലപാതകങ്ങൾക്ക് പിന്നിൽ ഒരേ വ്യക്തികൾ ആണെന്ന സംശയവുമായി പോലീസ്. സ്ത്രീയുടെ മൃതദേഹം ഉദയംപേരൂര്‍ തേരയ്ക്കല്‍ ശകുന്തളയുടേതെന്ന് തിരിച്ചറിഞ്ഞെങ്കിലും പുരുഷന്റേത് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

ശകുന്തളയുടെ മൃതദേഹം തിരിച്ചറിഞ്ഞതോടെ കൊലയാളിയെ കുറിച്ച്‌ പോലീസിന് വ്യക്തമായ സൂചന ലഭിച്ചെങ്കിലും ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ കേസ് വീണ്ടും കുഴഞ്ഞു മറിയുകയായിരുന്നു.മൃതദേഹം മറവ് ചെയ്യാൻ സഹായിച്ചവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഈ പ്രതികൾ വഴിയാണ് രണ്ടു കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നത്.

Read also:ശകുന്തളയുടെ കൊലപാതകം നിർണായക വഴിത്തിരിവിലേക്ക്

വീപ്പയില്‍ സ്ത്രീയുടെ മൃതദേഹത്തോടൊപ്പം കണ്ടെത്തിയ കോണ്‍ക്രീറ്റ് കട്ടയും കായലില്‍ പ്ലാസ്റ്റിക് ചാക്കില്‍ യുവാവിന്റെ മൃതദേഹത്തോടൊപ്പം കണ്ടെത്തിയ കോണ്‍ക്രീറ്റ് കട്ടയും ഒരേ സ്വഭാവമുള്ളതായിരുന്നു.ഇതിലൂടെയാണ് രണ്ട് കൊലപാതകത്തിനു പിന്നിലും ഒരേ സംഘമെന്ന് സംശയിക്കുന്നത്. യഥാര്‍ത്ഥ പ്രതിയെന്ന് പോലീസ് സംശയിക്കുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയെങ്കിലും ഇയാളുടെ മരണത്തിലും സംശയങ്ങള്‍ അവശേഷിക്കുന്നുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close