CricketLatest NewsNewsSports

സ്‌പെഷ്യല്‍ താരത്തിനായി പ്രത്യേക ജേഴ്‌സി ഒരുക്കി ചെന്നൈ സൂപ്പർ കിങ്‌സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് ദിവസങ്ങൾ ബാക്കി നിൽക്കുമ്പോൾ രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ആവേശത്തിലാണ്. പത്ത് സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഉണ്ടായിരുന്ന ഹർഭജൻ സിംഗ് ഇത്തവണ ചെന്നൈ സൂപ്പർ കിങ്‌സിലാണ്. സ്‌പെഷ്യല്‍ സ്വീകരണം നൽകിയതിനോടൊപ്പം സ്‌പെഷ്യല്‍ ജെഴ്‌സി നമ്പറും ഹർഭജൻ സിംഗിനായി ടീം ഒരുക്കിയിട്ടുണ്ട്.

Read Also: മുന്തിരി കുട്ടികളുടെ ജീവനെടുക്കും : ഒരു നിമിഷത്തെ അശ്രദ്ധ മൂലം സംഭവിച്ചത് കേട്ടാല്‍ ആരും ഞെട്ടും

27ാം നമ്പര്‍ കളിക്കുപ്പായമാണ് ഭാജിക്ക് ചെന്നൈ നല്‍കിയിരിക്കുന്നത്. ജെഴ്‌സി നമ്പര്‍ സ്‌പെഷ്യലാണെന്ന് ഹർഭജൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ധോണിയ്ക്കൊപ്പം കളിക്കുക എന്നത് വേറിട്ട ഒരനുഭവമാണ്, ഒരു ടീമിനായി ഒരേ ലക്ഷ്യത്തോടെ കളിക്കാന്‍ പോവുകയാണ്. ചെന്നൈയ്ക്കായി കിരീടമുയര്‍ത്തുക എന്നതുതന്നെയാണ് ലക്ഷ്യമെന്ന് ഹർഭജൻ സിംഗ് മുൻപ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button