Latest NewsNews

നാലുവയസുകാരിയെ ലൈംഗിക വേഴ്ചയ്ക്കായി വിറ്റു; പിതാവിന് 60 വര്‍ഷം കഠിന തടവ്

നാലു വയസുകാരിയെ ഓൺലൈൻ വഴി ലൈംഗിക വേഴ്ചയ്ക്കായി വിറ്റ സംഭവത്തിൽ പിതാവിന് 60 വർഷം കഠിന തടവ്. വിസ്‌കോണ്‍സിന്‍ സ്വദേശി ആന്‍ഡ്രൂ ജെയിംസ് ടാർളിയാണ് പ്രതി. ഇയാള്‍ക്ക് 75 വയസുവരെ പരോള്‍ അനുവദിക്കില്ല.അമേരിക്കയിലെ ടെക്സസിലാണ് സംഭവം.

‘പ്ളേ വിത്ത് ഡാഡീസ് ലിറ്റിൽ ഗേൾ’ എന്ന അടിക്കുറിപ്പോടെ വെബ്‌സൈറ്റില്‍ നല്‍കിയ പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെ വേഷം മാറിയെത്തിയാണ് ആൻഡ്രൂനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ അമ്മയ്ക്ക് ഇതിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. 70 പേരുമായി ഇമെയിലിലൂടെ ഇയാള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് ഇയാള്‍ കുട്ടിയെ കാഴ്ചവെച്ചിട്ടുണ്ടെന്നും രണ്ട് മണിക്കൂറിന് 1000 ഡോളറാണ് ഇയാള്‍ ഈടാക്കിയിരുന്നതെന്നും വിവരങ്ങള്‍ ലഭിച്ചു. കുട്ടിക്ക് ഉറക്കഗുളിക കൊടുത്തതിന് ശേഷമാണ് ഈ ക്രൂരത നടത്തുന്നത്.

Tags

Post Your Comments


Back to top button
Close
Close