KeralaLatest NewsNews

അച്ചടക്കത്തോടെ എ.ബി.വി.പി; കൊലവിളിയുമായി എസ്.എഫ്.ഐ; തിരുവനന്തപുരത്ത് ഇന്ന് നടന്ന രണ്ട് പ്രകടനങ്ങളുടെ ചിത്രങ്ങള്‍ കാണാം

തിരുവനന്തപുരം• ശാസ്തമംഗലം  രാജാ കേശവ ദാസ് (ആര്‍.കെ.ഡി) എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് പ്രകടനവുമായി നിരത്തിലിറങ്ങിയത്. സ്കൂളിലെ എ.ബി.വി.പി യൂണിറ്റിന്റെ നേതൃത്വത്തിലും അതിനെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിലും ടൌണില്‍ പ്രകടനം നടന്നു.

രാജ്യ പുനര്‍നിര്‍മ്മാണത്തിന് കൈകോര്‍ക്കാന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് കൊണ്ട് എ.ബി.വി.പി സംഘടിപ്പിച്ച റാലി അച്ചടക്കം കൊണ്ട് ശ്രദ്ധേയമായി. വാഹന ഗതാഗതത്തിന് ഒരു തടസവും ഉണ്ടാക്കാതെ വളരെ അച്ചടക്കം പാലിച്ചായിരുന്നു എ.ബി.വി.പി റാലി.

എന്നാല്‍, കൊലവിളിയുമായി ആയിരുന്നു എസ്.എഫ്.ഐ റാലി. “എസ്എഫ്ഐ സിന്ദാബാദ്. ചെങ്കൊടിയാണെ കട്ടായം ഞങ്ങളിൽ ഒന്നിനെ തൊട്ടെന്നാൽ കയ്യും വെട്ടും കാലും വെട്ടും ..” എന്നതായിരുന്നു എസ്.എഫ്.ഐ റാലിയിലെ പ്രധാന മുദ്രാവാക്യം.

ചിത്രങ്ങള്‍ കാണാം.

Tags

Post Your Comments


Back to top button
Close
Close