Latest NewsKerala

ഉത്സവത്തിനിടെ പടക്കപുരയിൽ പൊട്ടിത്തെറി ; നിരവധി പേർക്ക് പരിക്ക്

പാലക്കാട് ; ഉത്സവത്തിനിടെ പടക്കപുരയിൽ പൊട്ടിത്തെറി നിരവധി പേർക്ക് പരിക്ക്. വണ്ടിത്താവളത്ത് ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ അപകടത്തിൽ പത്ത് പേർക്കാണ് പരിക്കേറ്റത്.ഇവരെ പാലക്കാട്, തൃശൂർ ജില്ലകളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ രണ്ടു കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു.

ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ഉത്സവത്തോട് അനുബന്ധിച്ച് പ്രദേശത്ത് തയാറാക്കിയ പടക്കപ്പുരയ്ക്ക് സമീപം കുട്ടികൾ ഓലപ്പടക്കം പൊട്ടിച്ചപ്പോളുണ്ടായ തീപ്പൊരി വീണ് പടക്കശാല പൊട്ടിത്തെറിക്കുകയായിരുന്നു.

പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ALSO READ ;ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

Tags

Post Your Comments


Back to top button
Close
Close