Latest NewsNewsIndia

പരീക്ഷ കഴിഞ്ഞു മൂന്ന് മണിക്ക് കോളേജില്‍ നിന്ന് ഇറങ്ങിയ പെൺകുട്ടി വീട്ടിൽ എത്തിയില്ല; ആശങ്കയോടെ ബന്ധുക്കളും നാട്ടുകാരും

കാസർകോട്: മുന്നാട് പീപ്പിള്‍സ് കോളേജിലെ കമ്പ്യൂട്ടർ സയന്‍സ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. പാണത്തൂര്‍ നെല്ലിക്കുന്നേല്‍ പ്രേമലതയുടെ മകളായ അമ്പിളി (21) യെ ആണ് കാണാതായത്. പ്രേമലതയുടെ സഹോദരി രാവണീശ്വരത്തെ പുഷ്പലതയുടെ വീട്ടിൽ താമസിച്ചായിരുന്നു അമ്പിളി പഠിക്കാൻ പോയിരുന്നത്. കഴിഞ്ഞ ദിവസം പരീക്ഷയുണ്ട് എന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി ഫോണും എടുത്തിരുന്നില്ല.

Read Also: അമ്പലത്തിലെ പ്രസാദം കഴിച്ച് രണ്ട് പേര്‍ മരിച്ചു, 30പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും അമ്പിളി അവിടെ എത്തിയിരുന്നില്ല. പിന്നീട് പോലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. അതേ സമയം ഒരു ഓട്ടോ ഡ്രൈവറുമായി അമ്പിളി പ്രണയത്തിലായിരുന്നു എന്നും സംശയമുണ്ട്.

Related Articles

Post Your Comments


Back to top button