KeralaLatest NewsNews

കന്യാകുമാരിയില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം മലയാളി യുവാവിന്റേത്? സംഭവത്തില്‍ ദുരൂഹതയേറുന്നു

കന്യാകുമാരി: കന്യാകുമാരിയില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം മലയാളി യുവാവിന്റേതെന്ന് സംശയം. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിതീകരിച്ചെങ്കിലും അത് മലയാളിയുടേതാണോ എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന്റെ കൈയിലുള്ള പച്ച കുത്തിയിരിക്കുന്നതിനാലാണ് അത് മലയാളിയാകാം എന്ന് നിഗമനത്തില്‍ പോലീസ് എത്തിയിരിക്കുന്നത്.

കന്യാകുമാരിക്ക് സമീപമുള്ള അഞ്ചുഗ്രാമം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ചയാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കയ്യില്‍ ആര്യ എന്ന പേരെഴുതി പച്ച കുത്തിയിരിക്കുന്നതാണ് സംശയത്തിനിടയാക്കുന്നത്. ഇതോടെ ആളെ തിരിച്ചറിയാനായി കേരള പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ് കന്യാകുമാരി പൊലീസ്.

ആര്യ എന്ന പെണ്‍കുട്ടിയെ സ്‌നേഹിച്ചയാളാവാം ഈ യുവാവെന്നതാണ് പ്രാഥമിക നിഗമനം. അങ്ങിനെ ഒരാളെ പരിചയമുള്ളവര്‍ കന്യാകുമാരിയിലെ അഞ്ചുഗ്രാമം പൊലീസുമായോ അല്ലങ്കില്‍ തിരുവനന്തപുരം സിറ്റി പൊലീസുമായോ ബന്ധപ്പെടണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.

ഇരുപത്തഞ്ചിനും മുപ്പതിനുമിടയില്‍ പ്രായം തോന്നിക്കുന്ന യുവാവാണ് മരിച്ചത്. മൃതദേഹം പരിശോധിച്ചപ്പോള്‍ വലത് കയ്യില്‍ ആര്യ യു ഓണ്‍ലി ഇന്‍ മൈ ഹാര്‍ട് എന്ന് പച്ചകുത്തിയത് കണ്ടു. ഇതുമാത്രമാണ് ഇനി തിരിച്ചറിയാനുള്ള ഏക വഴി. ആര്യ എന്ന പേര് കൂടുതലായി കാണുന്നത് മലയാളികള്‍ക്കായതിനാലാണ് കൊല്ലപ്പെട്ടത് മലയാളി യുവാവാണെന്ന നിഗമനത്തില്‍ തങ്ങളെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ ഫലപ്രദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button