Latest NewsNewsInternational

കാര്‍ പാര്‍ക്ക് ചെയ്തു : എന്നാല്‍ തിരിച്ചു വന്നപ്പോള്‍ കാര്‍ സ്വിമ്മിംഗ് പൂളില്‍

ഫ്‌ളോറിഡ : ഈ വാര്‍ത്ത അമേരിക്കയിലെ ഒരു കാറിനെ കുറിച്ചാണ്. അടുത്തിടെ ഒരു കാര്‍ ഡ്രൈവറില്ലാതെ നീങ്ങി റോഡിലേക്ക് പോകുന്ന വിഡിയോ വൈറലായിരുന്നു. അതിന് പിന്നാലെയാണ് അടുത്ത കാര്‍ സമൂഹമാധ്യമങ്ങളില്‍ താരമാകുന്നത്. അമേരിക്കയില്‍ ഫ്‌ലോറിഡയിലെ ഒക്ലൂസയില്‍ നടന്ന സംഭവത്തിന്റെ ചിത്രങ്ങള്‍ പൊലീസ് തന്നെയാണ് പുറത്തുവിട്ടത്.

കാര്‍ നിര്‍ത്തി ഇറങ്ങിയപ്പോള്‍ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ വാഹനമോടിച്ചിരുന്ന യുവതി മറന്നുപോയി. അതിനുശേഷം തിരിച്ചുവരുമ്പോള്‍ കാര്‍ സമീപത്തെ സ്വിമ്മിങ് പൂളില്‍ മുങ്ങി കിടക്കുകയാണ്. ഈ സമയം വാഹനത്തില്‍ ഉണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവിനെയും മകളെയും കൂട്ടിയാണ് കാര്‍ സിമ്മിങ് പൂളില്‍ ചാടിയത്. വാഹനം ഓടിച്ചിരുന്ന യുവതി പെട്ടെന്ന് പണം എടുക്കാനായി പാര്‍ക്ക് ബ്രേക്ക് ഇടാതെ വീട്ടില്‍ കയറിയതാണ് അപകടകാരണമെന്നാണ് വിശദീകരണം. സിമ്മിങ് പൂളായതിനാല്‍ കാറിലുണ്ടായിരുന്നവര്‍ക്ക് പരുക്കുകളൊന്നും ഏറ്റില്ല.

Tags

Post Your Comments


Back to top button
Close
Close