KeralaLatest NewsIndiaNewsInternationalGulf

കേരളത്തിന് എയര്‍ ഇന്ത്യയുടെ വക പുതിയ വിമാനം

ന്യൂഡൽഹി: കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കാനൊരുങ്ങി എയർഇന്ത്യ. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ദിവസേന സർവീസ് നടത്താനാണ് തീരുമാനം. ഇതിന് പുറമെ ഏപ്രിൽ 18 മുതൽ 30വരെ ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിൽ പ്രത്യേക സർവീസുകളും ഉണ്ടാകും. അബുദാബി വിമാത്താവളത്തിൽ നിന്ന് വെകുന്നേരം 4 മണിക്ക് തിരിക്കുന്ന വിമാനം രാത്രി 9.35ഓടെ കൊച്ചിയിലെത്തും. രാത്രി 12.30 ഓടെ വിമാനം അബുദാബിയിലേയ്ക്ക് തിരിക്കും. ജൂൺ ഒന്ന് മുതൽ വിമാനത്തിന്റെ സമയത്തിൽ മാറ്റമുണ്ട്. തിങ്കൾ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ അബുദാബിയിൽ നിന്ന് 1.15നാണ് വിമാനം തിരിക്കുക. രാവിലെ 6 മണിക്ക് കൊച്ചിയിലെത്തുന്ന വിമാനം 12.15 ന് അബുദാബിയിലേക്ക് മടങ്ങും.

also read:എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകിയത് ഒരു ദിവസം; പണികിട്ടിയത് ഇവര്‍ക്ക്

കൂടാതെ ജൂൺ 2ന് തമിഴ്‌നാടുമായി ബന്ധിപ്പിച്ചും എയർഇന്ത്യ സർവീസ് നടത്തുന്നുണ്ട്. എയർഇന്ത്യയുടെ പുതിയ സർവീസുകളിൽ മലയാളികളും ഏറെ സന്തോഷത്തിലാണ്. കുട്ടികൾക്ക് ഒരു ബാഗ് അധികം കൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close