Latest NewsNewsIndia

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവാവിന് എസ്‌ഐ നല്‍കുന്ന ശിക്ഷ ഇങ്ങനെ; വീഡിയോ കാണാം

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവാവിന് എസ്‌ഐ നല്‍കുന്ന ശിക്ഷ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവാവിനെ എസ്ഐ തൂണില്‍ ചേര്‍ത്ത് നിര്‍ത്തി തല്ലുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. യുവാവിനെ മര്‍ദ്ദിച്ചു കൊണ്ട് ചോദ്യം ചെയ്യുന്ന വീഡിയോ ചര്‍ച്ചയായതിനെ തുടര്‍ന്ന് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മവുവിലായിരുന്നു സംഭവം. സബ്ഇന്‍സ്പെക്ടര്‍ മറ്റ് രണ്ട് പേരുടെ സഹായത്തോടെ യുവാവിനെ സ്റ്റേഷനിലെ തൂണില്‍ ചേര്‍ത്ത് നിര്‍ത്തി ബെല്‍റ്റ് കൊണ്ട് ആഞ്ഞടിക്കുന്നത് വീഡിയോയില്‍ കാണാം. പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

https://youtu.be/SO-Ad0hQK88

കടപ്പാട് :  TEESRI JUNG

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button