Latest NewsNewsIndia

രണ്ട് ശിവസേന നേതാക്കള്‍ വെടിയേറ്റ് മരിച്ചു

രണ്ട് ശിവസേന നേതാക്കള്‍ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച മുനിസിപ്പില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് സംഭവം ഉണ്ടായത്. മഹാരാഷ്ട്രയില്‍ അഹ്മദ്‌നഗറിലെ കെഡ്‌ഗോണിലാണ് സംഭവം നടന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ചയാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെയായിരുന്നു കൊലപാതകം. സഞ്ജയ് കോട്കര്‍, വസന്ത് ആനന്ത് തൂബെ എന്നിവരാണ് കൊല്ലപ്പെട്ടത്. വൈകീട്ട് 5.15ഓടെയായിരുന്നു സംഭവം. മോട്ടോര്‍സൈക്കിളിലെത്തിയ രണ്ട് പേരാണ് ഇവരെ വെടിവെച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിശാല്‍ കോട്കര്‍ ശിവ സേനയുടെ വിജയ് പതാരെയെ 454 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

Related Articles

Post Your Comments


Back to top button