Latest NewsNewsInternational

താലിബാന്‍ ആക്രമണം; ഗവര്‍ണറും പൊലീസുകാരും കൊല്ലപ്പെട്ടു

കാബൂള്‍: ജില്ലാ ഗവര്‍ണറും 7 പൊലീസുകാരും കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ആക്രമണത്തിനിടെയാണ് ഇവർ കൊല്ലപ്പെട്ടത്. അഫ്ഗാനിലെ ക്വാജ ഒമാരി ജില്ലാ ഗവര്‍ണര്‍ അലി ഷംസ് ദോസ്താണ് കൊല്ലപ്പെട്ടത്.

ഗവര്‍ണറുടെ വീട് താലിബാന്‍ ഭീകരര്‍ ആക്രമിക്കുകയും ആദ്യം വീടിന് കാവല്‍ നിന്ന പൊലീസുകാരെ വധിക്കുകയും ചെയ്തു. പിന്നീടാണ് ഗവര്‍ണറെ കൊലപ്പെടുത്തിയത്. 9 ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. മാത്രമല്ല ഗവര്‍ണറുടെ വീടും പരിസരവും അഗ്നിക്കിരയായി.

read also: ഇന്ത്യന്‍ നിര്‍മ്മിത ഡാം പരിസരത്ത് താലിബാന്‍ ആക്രമണം

27 താലിബാന്‍ ഭീകരർ വ്യോമാക്രമണത്തിലും അതിന് ശേഷമുണ്ടായ പ്രശ്‌നത്തിലുംപ്പെട്ട് കൊല്ലപ്പെട്ടിരുന്നു. താലിബാന്‍ ഭീകരസംഘടന ക്വാജ ഒമാരി ജില്ല മുഴുവനായും പിടിച്ചടക്കിയതായി അവകാശപ്പെട്ടെങ്കിലും അഫ്ഗാന്‍ പൊലീസ് ഇത് നിഷേധിച്ചു.

Related Articles

Post Your Comments


Back to top button