Latest NewsKerala

കായലിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

ഷാർജ ; പ്രവാസി ഇന്ത്യക്കാരന്റെ മൃതദേഹം ഷാർജ കായലിൽ കണ്ടെത്തി. ഖാലിദ് ലഗൂണിൽ 42 വയസ് പ്രായമുള്ളയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കായലില്‍ മൃതദേഹം ഒഴുകി നടക്കുന്നതായി വിവരം ലഭിച്ച പോലീസ് ഉടൻ സ്ഥലത്തെത്തി മൃതദേഹം കരയ്ക്കടുപ്പിക്കുകയും പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു.

മൃതദേഹത്തില്‍ പാടുകളോ മുറിവുകളോ ഇല്ലെന്നും . പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ എന്ന് അല്‍ ബുബൈറ പോലീസ് അറിയിച്ചു. അതേസമയം മരിച്ച ആളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല.

Also read ;തിമിംഗലം കടൽത്തീരത്ത് ചത്തടിഞ്ഞു; വയർ തുറന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്നത്

Tags

Post Your Comments


Back to top button
Close
Close