KeralaLatest NewsNews

വിദ്യാര്‍ത്ഥിനിയില്‍ നിന്ന് ഫുള്‍ ടിക്കറ്റ് വാങ്ങിയ കണ്ടക്ടര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

കാക്കനാട്: പരീക്ഷയ്ക്കു പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്നു എസ്ടിക്കു പകരം ഫുള്‍ ടിക്കറ്റ് ഈടാക്കിയ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കു 500 രൂപ പിഴയും മാനഹാനിയും. പൂക്കാട്ടുപടി-ഐലന്‍ഡ് റൂട്ടിലെ റാഹത്ത് ബസാണു വിദ്യാര്‍ത്ഥിനിക്കു എസ്ടി നലകാതെ പുലിവാല്‍ പിടിച്ചത്. കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ഇടപ്പള്ളി അല്‍ അമീന്‍ സ്‌കൂളിലായിരുന്നു പരീക്ഷ എഴുതേണ്ടിയിരുന്നത്. പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു പോകാനാണു ഇടപ്പള്ളിയില്‍ നിന്ന് കുട്ടി ബസില്‍ കയറിയത്.

ഈ സമയം എസ്ടി നല്‍കിയപ്പോള്‍ കണ്ടക്ടര്‍ ഫുള്‍ ടിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് 10 രൂപ ടിക്കറ്റ് നല്‍കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും കണ്ടക്ടര്‍ സമ്മതിച്ചില്ല. തെറ്റു സമ്മതിച്ച കണ്ടക്ടര്‍ 10 രൂപയില്‍ നിന്നു എസ്ടി നിരക്ക് കുറച്ചുള്ള തുകയും തിരികെ നല്‍കി. 500 രൂപ പിഴ അടയ്ക്കാനും ആര്‍ടിഒ നിര്‍ദേശിച്ചു. വിദ്യാര്‍ത്‌ഐഥികള്‍ക്കു എസ്ടി നല്‍കാത്ത ബസുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനാണു തീരുമാനം. തുടര്‍ന്ന് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി പിതാവിനൊപ്പം ആര്‍ടിഒ ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു.

ആര്‍ടി ഓഫിസില്‍ വിളിച്ചുവരുത്തിയ കണ്ടക്ടറെകൊണ്ട് കുട്ടിയില്‍ നിന്ന് അധികമായി വാങ്ങിയ പണം തിരികെ നല്‍കിപ്പിക്കുകയും ചെയ്തു. ആര്‍ടിഒയുടെ നിര്‍ദേശ പ്രകാരം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിയുടെ പരാതി സത്യമാണെന്നു ബോധ്യപ്പെട്ടതോടെ ബസ് ഉടമയേയും കണ്ടക്ടറേയും വിളിച്ചുവരുത്തി, വിദ്യാര്‍ത്ഥിനിയുടെ പിതാവിനേയും ആര്‍ടി ഓഫിസിലേക്കു വിളിച്ചു വരുത്തിയിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button