KeralaLatest NewsNewsIndia

ഡോക്ടർമാരുടെ സമരം: ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ സാധ്യത

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തില്‍ ചര്‍ച്ചയ്ക്ക് സാധ്യത. ആരോഗ്യ മന്ത്രി കെ.കെ ശൈലജ സമരക്കാരുമായി ഇന്നുതന്നെ ചര്‍ച്ച നടത്തിയേക്കും. രോഗികളെ അവതാളത്തിലാക്കി ഡോക്ടർമാർ നടത്തിവരുന്ന സമരത്തെ കര്‍ശനമായി നേരിടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
സമരം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച നടത്തിയാല്‍ മതിയെന്നായിരുന്നു നേരത്തെ ഉള്ള തീരുമാനം. സമരത്തെ നേരിടാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രിയോട് മുഖ്യമന്ത്രി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർമാർ പ്രശ്നങ്ങൾ ചർച്ച ചെയ്‌ത്‌ പരിഹരിക്കാൻ തയ്യാറാകുന്നത്.

also read:ഡോക്ടര്‍മാരുടെ സമരം, അമ്മയ്ക്ക് ചികിത്സ നിഷേധിച്ച കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ യുവാവിന്റെ പ്രതിഷേധ സമരം

Related Articles

Post Your Comments


Back to top button