Latest NewsNewsGulf

യുഎഇയില്‍ കാലാവസ്ഥാ മാറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു

യുഎഇ: യുഎഇയില്‍ കാലാവസ്ഥാ മാറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. രാത്രിയിലും രാവിലെയും വിവിധ താപനിലയാണ് യുഎഇയില്‍ അനുഭവപ്പെടുന്നത്. ഇന്ന് യുഎയിലെ താപനില 33 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആന്തരിക പ്രദേശത്തെ താപനില 30 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയുമാണ്.

വാരാന്ത്യത്തില്‍ താപനിലയില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് യുഎഇയിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളില്‍ അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ ശാന്തമായിരിക്കുമെന്നും എന്നാല്‍ ഒമാനിലെ കടലുകള്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

shortlink

Related Articles

Post Your Comments


Back to top button