Latest NewsNewsInternational

ഭീകരാക്രമണം : അഞ്ച് മരണം : നിരവധി പേര്‍ക്ക് പരിക്ക്

കാബൂള്‍: ഭീകരാക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിസ്ഥാനിലെ തെക്കന്‍ നന്‍ഗര്‍ഹര്‍ പ്രവിശ്യയിലെ ഹസ്‌ക മിന ജില്ലയിലുണ്ടായ സ്ഫോടനത്തിലാണ് അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരില്‍ 2 വീതം കുട്ടികളും സ്ത്രീകളും ഇള്‍പ്പെടും.

സ്‌ഫോടനം നടന്ന വിവരം നന്‍ഗഹര്‍ പ്രവിശ്യ ഗവര്‍ണര്‍ വക്താവ് അത്തുല്ലാഹ് ഖോംഗ്യാനി സ്ഥിരീകരിച്ചു. സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

shortlink

Post Your Comments


Back to top button