Latest NewsNewsIndia

അമിത് ഷാ പങ്കെടുത്ത യോഗവേദിയിൽ തീപിടിത്തം

റായ്ബറേലി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത യോഗസ്ഥല വേദിയില്‍ തീപിടിത്തം. റായ്ബറേലിയിലാണ് സംഭവം. ഷോര്‍ട്ട്‌സര്‍ക്യൂട്ടു കാരണമാണ് തീപിടിച്ചതെന്നാണ് നിഗമനം. സംസ്ഥാന ബിജെപി അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെ പ്രവര്‍ത്തകരെ സംബോധന ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് തീയും പുകയും ശ്രദ്ധയില്‍പെട്ടത്. സംഭവം നടക്കുമ്പോള്‍ അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വേദിയിലുണ്ടായിരുന്നു.

Read Also: മൃഗങ്ങള്‍ക്ക് പകരം മനുഷ്യനില്‍ മരുന്ന് പരീക്ഷിച്ച് വിദേശ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button