Latest NewsNewsBusiness

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തേയ്ക്ക് ഇന്ത്യക്കാരനെന്ന് സൂചന

ന്യൂഡല്‍ഹി: ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തേയ്ക്ക് ഇന്ത്യക്കാരനെ പരിഗണിയ്ക്കുമെന്ന് സൂചന. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായ മാര്‍ക്ക് കാര്‍ണിയുടെ കാലാവധി അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകും. ഈ സ്ഥാനത്ത് രഘുറാം രാജനെ നിയമിക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബാങ്കിന്റെ മേധാവിയായി പുതിയ ആളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നും എന്നാല്‍, ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് ആറു പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കുമ്പോള്‍ രഘുറാം രാജന്‍ കൈവരിച്ച നേട്ടങ്ങളും, കേന്ദ്രീകൃത ബാങ്കിങ്ങില്‍ അദ്ദേഹത്തിനുള്ള പരിചയവും സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ നേടിയിട്ടുള്ള അംഗീകാരങ്ങളും അദ്ദേഹത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി പരിഗണിക്കുന്നതില്‍ നിര്‍ണായകമായിരിക്കും. അതേസമയം ഇത്തരമൊരു പദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button